കമല മില്‍സിലെ തീപിടുത്തം ; നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

building

മുംബൈ: കമല മില്‍സിലെ തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍.

നിയമം ലംഘിച്ച് നിര്‍മ്മിച്ച ആറു റസ്‌റ്റോറന്റുകളാണ് ബി.എം.സി അധികൃതര്‍ പൊളിച്ചു നീക്കുന്നത്.

അന്ധേരിയിലെ അനധികൃത ഹോട്ടല്‍ കെട്ടിടങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും.

നഗരത്തില്‍ സ്ഥലം കൈയ്യേറി ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും, അത്തരത്തിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ബി.എം.സി വക്താവ് രാം വ്യക്തമാക്കി.

തീപിടിച്ച മുംബൈയിലെ കെട്ടിടത്തിന്റെ അപകടാവസ്ഥയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെങ്കിലും അധികൃതര്‍ അവഗണിച്ചെന്നാണ് ആരോപണം ഉയരുന്നത്.

നിരവധി പബ്ബുകളും, ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന മുംബൈ സേനാപതി മാര്‍ഗിലുള്ള കമല മില്‍സിലെ നാല് നില കെട്ടിടത്തില്‍ തീപിടിച്ച് 15 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കെട്ടിടത്തിന്റെ ടെറസില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം.

Top