അടൂരിൽ സിപിഎമ്മിനുള്ളിൽ വിഭാഗീയത ശക്തം

ടൂർ : പത്തനംതിട്ട അടൂർ സിപിഐഎമ്മിനുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നു. ഏനാത്ത് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സെക്രട്ടറിയേറ്റ് അംഗം തോറ്റതാണ് വിഭാഗീയതക്ക് കാരണം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാറിന്റെ തോൽവി പരിശോധിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ പി.ബി ഹർഷകുമാരിന്റെ പരാജയമാണ് അടൂരിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത വീണ്ടും ശക്തമാക്കിയിരിക്കുന്നത്.

2015ൽ ഏനാത്ത് ഡിവിഷനിൽ 634 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ ഇത്തവണ 33 വോട്ടുകൾക്കാണ് ഹർഷകുമാര് ഇവിടെ പരാജയപ്പെട്ടത്. അതേസമയം, ഏനാത്ത് ഡിവിഷന് കീഴിലെ ബ്ലോക്ക് പഞ്ചായത്തുകളിലും പ്രധാന പഞ്ചായത്തുകളിലും എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശ്രമം നടന്നതായാണ് പാർട്ടി വിലയിരുത്തൽ.

Top