നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ്. മലയാളികള്‍ ഒന്നടക്കം ഏറ്റുപാടിയ ‘കൈതോല പായ വിരിച്ച്’ എന്ന നാടന്‍ പാട്ടിന്റെ സൃഷ്ടാവാണ് അദ്ദേഹം.

Top