ക​ടു​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ; പ്രവര്‍ത്തനം തടസപ്പെട്ടു

ന്യൂഡല്‍ഹി : കടുത്ത മൂടല്‍മഞ്ഞില്‍ ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ ഗതിമാറ്റി വിട്ടതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയും മൂടല്‍മഞ്ഞുമൂലം നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് തടസപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട ഒമ്പതു ആഭ്യന്തര വിമാനങ്ങളുടെ ഒരു അന്താരാഷ്ട്ര വിമാനവും വഴിതിരിച്ചുവിട്ടിരുന്നു.

Top