യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

-FOG

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) മുന്നറിയിപ്പ് നല്‍കി.

വരും ദിവസങ്ങളിലും യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം സൂചന നല്‍കുന്നത്.

Top