യുദ്ധമേഖലയില്‍ ഇനി വനിതാ സാന്നിധ്യവും; പോര്‍വിമാനം ഒറ്റയ്ക്കു പറത്തി അവനി ചതുര്‍വേദി

avanichoudari

ന്യൂഡല്‍ഹി: ചരിത്രം തിരുത്തി ഇന്ത്യന്‍ യുദ്ധമേഖലയിലും വനിത സാന്നിധ്യം ഉറപ്പാക്കുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. ഇന്ത്യന്‍ വ്യോമസേന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍ നിന്നാണ് അവനി പറന്നുയര്‍ന്നത്. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

നേരത്തെ, ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം അവനിയും സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂര്‍ത്തിയാക്കിയിരുന്നു.

avani_chathur

ഹൈദരാബാദ് എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം വിജകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അവനി സേനയുടെ ഭാഗമായത്.

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു യുദ്ധമേഖലയിലേക്ക് വനിതകളെ തിരഞ്ഞെടുത്തത്. 2016-ലാണ് അവനി ചതുര്‍വേദി പരിശീലനം പൂര്‍ത്തിയാക്കിയത്. വ്യോമസേനയുടെ തീരുമാനം വിജയമായതോടെ ഇന്ത്യന്‍ വ്യോമസേന അടുത്ത ബാച്ചിലേക്കുള്ള മൂന്നു വനിതകളെ കൂടി തിരഞ്ഞെടുത്തു.

Top