ടച്ച് കമ്പനിയുടെ ‘പറക്കും കാര്‍’ വിപണിയിലേക്ക്; വില 2.89 കോടി

ച്ച് കമ്പനിയായ PPL ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന പുതിയ ഫ്‌ലൈയിങ് കാര്‍ വിപണിയിലേക്ക്. വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ബ്രിട്ടന്‍, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലെ വാഹന പ്രേമികള്‍ക്കാണ് ഈ കാര്‍ ലഭ്യമാവുക. ഈ രാജ്യങ്ങള്‍ ഫ്‌ളൈയിങ് കാറുകള്‍ക്കുള്ള അനുമതി നല്‍കിക്കഴിഞ്ഞു.

ഫ്‌ളൈയിങ് കാര്‍, ഡ്രൈവ് മോഡില്‍ നിന്ന് ഫ്‌ളൈയിങ് മോഡിലേക്ക് മാറ്റാന്‍ വെറും 10 മിനിറ്റ് മാത്രം മതി. 2020 നു മുമ്പ് വാഹനം വിപണിയിലെത്തുമെന്നാണ് സൂചന. വില നിശ്ചയിച്ചിരിക്കുന്നത് യു.കെ പൗണ്ടിലാണ്. 20000 പൗണ്ട് അതായത് 2.89 കോടി ഇന്ത്യന്‍ രൂപ.

660 കിലോയാണ് ഫ്‌ളൈയിങ് കാറിന്റെ ഭാരം. ഇന്ധനമായി പെട്രോളാണ് ഉപയോഗിക്കുന്നത്. 1287 കിലോമീറ്റര്‍ ഫുള്‍ടാങ്കില്‍ ഒറ്റത്തവണ റോഡില്‍ യാത്ര പോവുകയും 482 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കുകയും ചെയ്യാം. കാര്‍ ഭൂമിയില്‍ ലാന്‍ഡ് ചെയ്യാന്‍ വേണ്ടത് 330 മീറ്റര്‍ സ്ഥലം. റോഡില്‍ ഇതിന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററും പറക്കുമ്പോള്‍ 180 കിലോമീറ്ററും ആയിരിക്കും.

Top