ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഫ്‌ളൈ ദുബായ്

ദുബായ്: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്‌ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്‌ളൈ ദുബായ് അറിയിച്ചിരുന്നു.

നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്‌ളൈ ദുബായ് അറിയിച്ചു.

Top