തനിക് പിന്തുണയുമായി വന്ന ഫ്ലക്സുകൾ പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണം : കെ സുധാകരൻ

ണ്ണൂർ ; തന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സുകള്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. കെ.എം.മാണിയുടെ പാര്‍ട്ടിയെ എന്തുവിലകൊടുത്തും യുഡിഎഫില്‍ നിലനിര്‍ത്തണമായിരുന്നുവെന്നും കെ. സുധാകരന്‍. ഇനിയും ഏകോപനമില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യമെങ്കില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വികാരം കൊണ്ടിട്ട് കാര്യമില്ല. ഇതിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ട അധ്യക്ഷന്മാരുണ്ടെന്നും സുധാകരന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുധാകരന്റെ പ്രസ്താവന.

Top