അമേരിക്കയിലെ നാവികസേന കേന്ദ്രത്തില്‍ വെടിവെപ്പ് : നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഫ്‌ലോറിഡയിലെ നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. പെന്‍സകോളയിലെ നാവിക ബേസിലാണ് വെടിവെപ്പുണ്ടായത്.

നാവിക ബേസില്‍ പരിശീലനത്തിലുണ്ടായിരുന്ന മുഹമ്മദ് സയദ് അല്‍ഷമ്‌റാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിര്‍ത്തത്. ഇയാളെയും അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊലപ്പെടുത്തി.

കഴിഞ്ഞ ബുധനാഴ്ച പേള്‍ ഹാര്‍ബറിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു

Top