ഫ്‌ളോറിഡ സ്‌കൂളിലുണ്ടായ വെടിവെപ്പ് ; അനുശോചനം അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

Trump

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭയാനകമായ ഫ്‌ളോറിഡ വെടിവെയ്പ്പിന്റെ ഇരകളായവരുടെ കുടുംബാംഗങ്ങളോടൊപ്പം തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുമെന്നും, അമേരിക്കന്‍ സ്‌കൂളുകളില്‍, കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും സുരക്ഷിതത്വം തോന്നുന്നില്ലെന്നും പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

വെടിവെയ്പ്പിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും യുഎസ് പൗരന്മാര്‍ക്ക് ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഗവര്‍ണര്‍ റിക്ക് സ്‌കോട്ടിനോട് സംസാരിച്ചതായും, ഭീമാകാരമായ ഈ വെടിവെയ്പ്പിനെതിരായി തങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുമെന്നും അദേഹം മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ത്ഥിയാണ് വെടിവെയ്പ്പ് നടത്തിയത്. ഇയാളെ സ്‌കൂളില്‍നിന്നു പുറത്താക്കിയിരുന്നതാണ്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. 17 കുട്ടികളാണ് കൊല്ലപ്പെട്ടത്.

തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന 18-മത്തെ വെടിവെപ്പാണിത്. യുഎസിലെ സ്‌കൂളുകളില്‍ നടന്നതില്‍ വെച്ച് ഏറ്റവും രൂക്ഷമായ വെടിവയ്പാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Top