ഫ്‌ലോറിഡയിലെ ടെല്ലസില്‍ യോഗാ കേന്ദ്രത്തില്‍ വെടിവെപ്പ്: രണ്ടു മരണം

police

ടെല്ലസി: ഫ്‌ലോറിഡയിലെ ടെല്ലസിയില്‍ യോഗാ കേന്ദ്രത്തില്‍ വെടിവെയ്പ്പ്. അഞജാതന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 5.47 നാണ് സംഭവം. ടെല്ലസി ഷോപ്പിങ് സെന്ററിലെ യോഗാ സ്റ്റുഡിയോയിലാണ് ആക്രമണം നടന്നത്. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Top