Florida police shoot black man lying down with arms in air

gun-shooting

ഫ്‌ളോറിഡ: അമേരിക്കയില്‍ രോഗിയെ സഹായിച്ച കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു. തന്റെ പക്കല്‍ ആയുധങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വെടിവെപ്പില്‍ പരിക്കേറ്റ ചാര്‍ള്‌സ് കിന്‍സെ പറഞ്ഞു.

കൈകകളുയര്‍ത്തി കിന്‍സെ അപകടകാരിയല്ലെന്നും ആയുധങ്ങളൊന്നും തന്റെ പക്കലില്ലെന്നും വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് വകവെക്കാതെയാണ് പൊലീസ് മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കിന്‍സെ ആരോപിച്ചു. കാലിന് പരിക്കേറ്റ കിന്‍സെ ചികിത്സയിലാണ്.

ഫ്‌ലോറിഡയിലെ റോഡില്‍ ഓട്ടിസം ബാധിച്ച യുവാവിനെ സഹായിക്കുന്നതിനിടെയാണ് സന്നദ്ധപ്രവര്‍ത്തകനായ ചാര്‍ള്‌സ് കിന്‍സെക്ക് വെടിയേറ്റത്. യുവാവ് ബഹളം വെക്കുന്നത് കണ്ടാണ് കിന്‍സെ അദ്ദേഹത്തിന് അടുത്തുചെന്നത്. ഇയാളെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു.

ആയുധ ധാരിയായ യുവാവ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്നാണ് മായാമി പൊലീസ് മേധാവി നല്‍കുന്ന വിശദീകരണം.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top