സംസ്ഥാനത്ത് ഓണപരീക്ഷകള്‍ മാറ്റി വെയ്ക്കില്ലെന്ന് ഡിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ഓണപരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് ഡിപിഐ ജീവന്‍ ബാബു.

പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തിങ്കളാഴ്ചയ്ക്കുള്ളില്‍ പുസ്തകങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കുമെന്നും ഡിപിഐ ജീവന്‍ ബാബു പറഞ്ഞു.

ആഗസ്റ്റ് രണ്ടാം വാരം മുതല്‍ ശക്തമായ മഴയായിരുന്നു സംസ്ഥാനത്ത് ഉണ്ടായത്. തുടര്‍ന്ന് ജില്ലാ-താലൂക്ക് തലത്തില്‍ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തെ തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോള്‍ ഓണപരീക്ഷ മാറ്റിവെച്ചിരുന്നു.

Top