പ്രളയം തിരിച്ചടിയായി; വിപണിയില്‍ മാന്ദ്യം,ഓഫറുകള്‍ അടുത്തമാസം വരെ

കൊച്ചി: ഓണം വിപണിയില്‍ തണുത്ത പ്രതികരണം. ഓണം വിപണിയില്‍ ഗൃഹോപകരണ വിപണിക്ക് കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. വമ്പന്‍ ഓഫറുകള്‍ ഉണ്ടായിട്ടും കച്ചവടം പകുതിയില്‍ താഴെ മാത്രമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

ഗൃഹോപകരണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൊന്നും തിരക്കില്ല. വമ്പന്‍ ഓഫറുകളുമായി ഗൃഹോപകരണ വിപണി സജീവമാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗൃഹോപകരണ വിപണിയില്‍ മാത്രം നേരിട്ടത് 35 ശതമാനം ഇടിവാണ്.

ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും കഴിഞ്ഞ വര്‍ഷത്തിന്റെ നേര്‍പ്പകുതിമാത്രമാണുള്ളത്. ഓണം ഓഫറുകള്‍ അടുത്ത മാസം അവസാനം വരെ നീട്ടി വെയ്ക്കാനാണ് വ്യാപാരികള്‍ ശ്രമിക്കുന്നത്. അതേ സമയം, പ്രളയത്തില്‍ വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ഓഫറുകള്‍ ഒരുക്കാനും വിവിധ ഇലക്‌ട്രോണിക് കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്.

Top