ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം ; മരണം 55 ആയി

ന്യൂഡല്‍ഹി : ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചതെന്നാണ് വിവരം. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഴക്കെടുതിയില്‍ അസമില്‍ മാത്രം 20 പേരാണ് മരിച്ചത്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. അസമില്‍ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടവരെ വ്യോമമാര്‍ഗ്ഗം രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്.

ബിഹാറില്‍ മാത്രം 33 പേരാണ് മരിച്ചത്. ബിഹാറിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.

Top