ഛത്തീസ്ഗഢിലും ഒഡീഷയിലും പലയിടങ്ങളിലും വെള്ളപ്പൊക്കം

ഛത്തീസ്ഗഢ്: കനത്ത മഴയെ തുടര്‍ന്ന ഛത്തീസ്ഗഢിലും ഒഡീഷയിലും പലയിടങ്ങളിലും വെള്ളപ്പൊക്കം. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മഴയില്‍ നദികളില്‍ കരകവിഞ്ഞതാണ് പ്രതിസന്ധയായിരിക്കുന്നത്.

ഒഡീഷയിലെ ദേന്‍കനലിലെ പല ഗ്രാമങ്ങളിലും വെള്ളം കയറി. ഛത്തീസ്ഢില്‍ ബീജാപ്പൂര്‍, തെക്കന്‍ ബസ്ത്തര്‍ മേഖലകളില്‍ സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

Top