ഇടുക്കിയില്‍ കനത്തമഴ ; ജില്ലയിലൊട്ടാകെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

തൊടുപുഴ: മഴ ലഭ്യതയുടെ കുറവ് നികത്തി ചെറിയ ഇടവേളക്കു ശേഷം ഇടുക്കിയില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചു.

രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിഞ്ഞു. ഹൈറേഞ്ചിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.

അടിമാലി ടൗണ്‍, ആനച്ചാല്‍, കൂമ്പന്‍പാറ എന്നിവിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി.

അടിമാലി ടൗണില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു, കൂമ്പന്‍പാറയില്‍ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കൂടാതെ, നേര്യമംഗലം-ഇടുക്കി റോഡില്‍ വെള്ളം കയറി. തൊടുപുഴ, കട്ടപ്പന, കുമളി, അടിമാലി മേഖലയിലും മഴ ശക്തമായി തുടരുകയാണ്.

അതിനിടെ, ആയിരമേക്കറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. എന്നാല്‍, ആര്‍ക്കും അപകടമില്ല.

Top