കേരളത്തോടൊപ്പം; ഇസ്രായേല്‍ മലയാളികളുടെ ഓണപ്പരിപാടി ‘ഓണനിലാവ് 2018’ മാറ്റിവെച്ചു

ഇസ്രയേല്‍: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന മലയാളി ജനതയോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഇസ്രായേല്‍ മലയാളികളുടെ ഓണപ്പരിപാടി ‘ഓണനിലാവ് 2018’ മാറ്റിവെച്ചു.

ജയറാം, പാര്‍വ്വതി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ നിന്നുള്ള സിനിമ ടിവി കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട്
സെപ്റ്റംബര്‍ 8ന് ടെല്‍ അവീവില്‍ നടത്താനിരുന്ന ‘ഓണനിലാവ് 2018’ പരിപാടിയാണ് മാറ്റി വെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇസ്രായേല്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരു ആശ്വാസ ഫണ്ട് പിരിച്ച് കേരള സര്‍ക്കാരിന് നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് 9447070022.

Top