പ്രളയ കാലത്തെ സംഭവവികാസങ്ങളുടെ കഥയുമായി ജൂഡ് ആന്റണി എത്തുന്നു

ജൂഡ് ആന്റണി ജോസഫ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കേരളം നേരിട്ട പ്രളയ കാലത്തെ സംഭവ കഥകളെയും യഥാര്‍ത്ഥ ഹീറോകളെയും കുറിച്ച് പറയുന്ന ചിത്രത്തിന് 2403 ഫീറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന് ജൂഡ് ആന്റണിക്കൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കും.

Top