പ്രളയം; കേരള എംപിമാരുടെ കൂടിക്കാഴ്ച ആവശ്യമില്ലെന്ന് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി നേരില്‍ കാണാന്‍ ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം എംപിമാരെ അറിയിച്ചത്. വേണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാമെന്നും എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, നേരത്തെ രാജ്‌നാഥ് സിംഗിനെ കണ്ട് വിവരങ്ങള്‍ സംസാരിച്ചതാണെന്നും വീണ്ടും കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നുമാണ് എംപിമാരുടെ നിലപാട്. പ്രധാനമന്ത്രിയുടെ നടപടി കേരളത്തോടുള്ള അവഗണനയാണെന്ന് എംപിമാര്‍ പ്രതികരിച്ചു.

Top