പ്രളയം; മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മഹാപ്രളയത്തിന് മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നെന്നും ഇതോടെ നിറഞ്ഞു കിടന്ന ഇടുക്കിയിലേക്ക് കൂടുതല്‍ വെള്ളമെത്തിയെന്നും മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളവും എത്തിയതോടെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ വഴി കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വരുന്നുവെന്നും ഇതും പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ച ശേഷമാണ് സംഭരണശേഷി അവര്‍ പരമാവധിയില്‍ എത്തിച്ചത്. ഡാം നിറഞ്ഞതിന് ശേഷവും വലിയ തോതില്‍ നീരൊഴുക്ക് തുടര്‍ന്നതോടെ എല്ലാ ഷട്ടറുകളും അടയ്‌ക്കേണ്ടി വന്നു. ഇതും പ്രളയത്തിന്റെ മുഖ്യകാരണമെന്നാണ് കേരളം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top