സാലറി ചാലഞ്ച്; പങ്കെടുക്കാത്ത പൊലീസുകാര്‍ക്ക് അമിത ജോലി നല്‍കുന്നുവെന്ന് പരാതി

ഇടുക്കി: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുന:സൃഷ്ടിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ പങ്കെടുക്കാത്ത ഇടുക്കി ജില്ലയിലെ പൊലീസുകാര്‍ക്ക് അമിത ജോലി നല്‍കുന്നുണ്ടെന്ന് ആരോപണം. അസുഖത്തെ തുടര്‍ന്ന് അവധി ആവശ്യപ്പെട്ടാല്‍ പോലും അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെ നീലക്കുറിഞ്ഞി ടിക്കറ്റ് കൗണ്ടറില്‍ ഡ്യൂട്ടിക്കിടയില്‍ സിന്ധു എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണിരുന്നു. തുടര്‍ന്നായിരുന്നു പരാതി ഉയര്‍ന്നത്. ദേവികുളം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയായ സിന്ധു സാലറി ചലഞ്ചില്‍ പങ്കെടുത്തിരുന്നില്ല.

മൂന്നാര്‍ ഡി.വൈ.എസ്.പിയോട് അവധി ആവിശ്യപ്പെട്ടിരുന്നെങ്കിലും ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. അതേസമയം, സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത നാല്‍പതോളം പൊലീസുകാര്‍ ഇടുക്കിയിലുണ്ട്. ഇവരെ രാജമലയിലുള്‍പ്പടെ ജോലിയ്ക്ക് നിയമിച്ചെന്നും ആരോപണമുണ്ട്.

Top