ഓഖി ദുരന്തം; പ്രതിസന്ധിയിലായവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്ന് പരാതി

cyclone

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പ്രതിസന്ധിയിലായവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്ന് പരാതി.

പരിക്കേറ്റവര്‍ക്കുള്ള ധനസഹായം ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ലെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപയാണ് പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍, 500ലേറെ ആളുകള്‍ക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്. അതേസമയം, മാനദണ്ഡം അനുസരിച്ച് ആര്‍ക്കും സഹായം കിട്ടാനില്ലെന്നാണ് സര്‍ക്കാറിന്റെ വാദം.

Top