ദുരിതാശ്വാസത്തില്‍ പാളിച്ച ; 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്ന് വിഡി സതീശന്‍

VD Satheesan

തിരുവനന്തപുരം : ദുരിതാശ്വാസത്തില്‍ പാളിച്ചയെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10000 രൂപ ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയിട്ടില്ലെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. വിഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. പ്രമേയം ഒന്നിച്ചാണ് നേരിട്ടതെന്നും ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ശ​ബ​രി​മ​ല വി​ഷ​യ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഉ​ള്‍​പ്പെ​ട്ട ബ​ന്ധു​നി​യ​മ​ന​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

Top