കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപ നല്‍കി ഹോണ്ട ഗ്രൂപ്പ്

ന്യൂഡല്‍ഹി : പ്രളയകെടുതിയില്‍പെട്ട കേരളത്തിന് സഹായമായി 3 കോടി രൂപ നല്‍കി ഹോണ്ട ഗ്രൂപ്പ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപയുടെ ചെക്ക് നല്‍കിയ വിവരം പ്രസ്താവനയിലൂടെയാണ് ഹോണ്ട അറിയിച്ചത്.

ദുരിതബാധിതരായ ആളുകളുടെ പുനരധിവാസവും, പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മാണവും ആണ് തങ്ങളുടെ സംഭാവനയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ കസ്റ്റമേര്‍സിനെയും വേണ്ടവിധത്തില്‍ സഹായിക്കുമെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം പേരാണ് ദിവസേന സഹായഹസ്തവുമായി വരുന്നത്. നേരത്തെ ടി വി എസ്, ഹ്യുണ്ടായി, മെര്‍സിഡസ് ബെന്‍സ് എന്നിവരും സംഭാവനകള്‍ നല്‍കിയിരുന്നു.

Top