പ്രളയ പുനരധിവാസം: കണക്കുകള്‍ വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

highcourt

കൊച്ചി: പ്രളയപുനരധിവാസത്തില്‍ ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്നും പുനരധിവാസത്തിനുള്ള അപേക്ഷകളില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക് വ്യക്തമാക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി

അതേ സമയംനഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി വിശദീകരണം നല്‍കിയത്. വിവരങ്ങള്‍ വില്ലേജുകളിലും പഞ്ചായത്തുകളിലും നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമാക്കി.

Top