പ്രളയക്കെടുതി : കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

rajnath-singh

കൊച്ചി: പ്രളയ ദുരന്തത്തില്‍ വന്‍ നഷ്ടം നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കാര്യം വരുമ്പോള്‍ ആശയപരമായ ഭിന്നതകള്‍ നീക്കിവച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

അതേസമയം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ലോകബാങ്ക്എഡിബി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 25000 കോടി രൂപ നഷ്ടമുണ്ടെന്നാണ് ലോകബാങ്ക് എഡിബി റിപ്പോര്‍ട്ട്. ഓരോ വകുപ്പുകളും നടത്തുന്ന പുനരധിവാസ പദ്ധതികളിലുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം.

പ്രളയത്തില്‍ മുങ്ങിയ കേരളത്തിനുണ്ടായ നാശനഷ്ടം ഏകദേശം 25,000 കോടി രൂപയാണെന്ന് (3.5 ബില്യന്‍ ഡോളര്‍) ലോക ബാങ്ക് എ.ഡി.ബി. സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ ഏകദേശം ഏഴായിരം കോടി രൂപ ദീര്‍ഘകാല വായ്പയായി രണ്ട് ഏജന്‍സികളില്‍ നിന്നുമായി കേരളത്തിന് കിട്ടാന്‍ സാധ്യതയുണ്ട്.

Top