പ്രളയബാധിതര്‍ക്ക് ആശ്വാസമെത്തിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുന്‍പ് ഒരിക്കലും കേരളം ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ലെന്നും പത്തുലക്ഷത്തിലേറെ പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളില്‍ തന്നെയാണ് താമസിക്കുന്നതെന്നും മനുഷ്യരെല്ലാം ഒന്നിച്ചു നിന്നാണ് ഈ ദുരന്തം നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഒരുമ തന്നെ ലോകത്തിന് മറ്റൊരു മാതൃകയാവുന്നതാണ്. സമത്വത്തിന്റെയും സമഭാവനയുടെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കുന്ന ഓണം, കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ടാവട്ടെ അദ്ദേഹം പറയുന്നു.

Top