മ്യാന്‍മറിലെ വെള്ളപ്പൊക്കം: 10 പേര്‍ മരിച്ചു; 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മ്യാന്‍മര്‍: മ്യാന്‍മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര്‍ മരിച്ചു. ഏകദേശം 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചെങ്കിലും എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വെള്ളപ്പൊക്കത്തില്‍ അഞ്ച് പ്രവിശ്യകളിലായി 119000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മധ്യ മ്യാന്‍മറില്‍ മഗ്വേ മേഖലയില്‍ 70000 പേര്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി ദേശീയ ദുരന്ത നിവാരണസേന ഡയറക്ടര്‍ മിന്‍ തിന്‍ വ്യക്തമാക്കി. ബോട്ടുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം കനത്ത മഴ മൂലം തടസ്സപ്പെടുന്നുണ്ട്.

180731123815-myanmar-floods-05-exlarge-169

നിരവധിയാളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ മുങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അഭയാര്‍ത്ഥികള്‍കള്‍ക്കായി 163 ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇനിയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TOPSHOT - Residents hold onto a child as they walk through floodwaters in the Bago region, some 68 km away from Yangon, on July 29, 2018. - Heavy monsoon rains have pounded Karen state, Mon state and Bago region in recent days and show no sign of abating, raising fears that the worst might be yet to come. (Photo by Ye Aung THU / AFP)        (Photo credit should read YE AUNG THU/AFP/Getty Images)

എല്ലാ വര്‍ഷവും വെള്ളപ്പൊക്കം മൂലം നിരവധിയാളുകള്‍ മ്യാന്‍മറില്‍ മരിക്കാറുണ്ട്. 2008ലുണ്ടായ മ്യാന്‍മറിലുണ്ടായ ചുഴലിക്കാറ്റില്‍ ഏകദേശം 13800 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 2015 ലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും, 200000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top