ലിനുവിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയബാധിതരെ രക്ഷിക്കുന്നതിനിടെ വെള്ളത്തില്‍ വീണു മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ലിനുവിന്റെ കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും.

മാതാപിതാക്കളുടെ പേരിലാണ് മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍സ് എന്ന ജീവകാരുണ്യ സംഘടന ആരംഭിച്ചത്.
വീട് നിര്‍മ്മിച്ച് നല്‍കുന്ന കാര്യം ലിനുവിന്റെ ബന്ധുക്കളെ അറിയിച്ചത് മേജര്‍ രവിയാണ്.

അടിയന്തര സഹായമായി ലിനുവിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും അദ്ദേഹം കൈമാറിയിട്ടുണ്ട്. ശനിയാഴ്ച്ച രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ലിനു വെള്ളത്തില്‍ വീണ് മരിച്ചത്.

Top