ഒറ്റമഴയില്‍ വെള്ളം കയറി കോഴിക്കോട് നഗരം; ഗതാഗതം ഭാഗികമായി തടസപ്പെട്ടു

കോഴിക്കോട്: ഒറ്റമഴയില്‍ കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങി. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്‍, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളം കെട്ടികിടന്നത്. പുലര്‍ച്ചെ മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചതോടെയാണ് വെള്ളം പൊങ്ങിയത്.

സ്റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍ റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്. ഇതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നഗരത്തിലെ പ്രധാന റോഡുകളില്‍ കൂടി പോലും പോകാന്‍ പറ്റാത്ത വിധം വെള്ളമുയര്‍ന്നിരുന്നു.

Top