കരകയറാതെ കേരളം; പാണ്ടനാട്ടെ സഹോദരിമാര്‍ താമസിക്കുന്നത് ആശുപത്രിക്കെട്ടിടത്തില്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാതെ കേരളം. പാണ്ടനാട്ടെ സഹോദരിമാര്‍ നാല് മാസമായി കഴിയുന്നത് ഹോമിയോ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍. പ്രളയത്തില്‍ ഇവരുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഓമന, മഞ്ചു എന്നിവര്‍ സഹോദരന്റെ പേരിലുള്ള വീട്ടിലാണ് താമസിച്ചുരുന്നത്. സ്വന്തമായി വീടില്ലാത്തതിനാലാണ് ഇവര്‍ക്ക് സഹായങ്ങള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍ ഉണ്ടായത്.

ഇപ്പോള്‍ താമസിക്കുന്ന ആശുപത്രിക്കെട്ടിടത്തില്‍ വസ്ത്രം മാറാന്‍ പോലും ഇടമില്ലാതെ വിഷമിക്കുകയാണ് ഇവര്‍. പാചകം ചെയ്യുന്നത് കക്കൂസിന്റെ പുറകിലാണ്.

സഹോദരിമാര്‍ക്ക്‌ സ്ഥലവും വീടും നല്‍കുമെന്ന് ജില്ലാകളക്ടറും സജി ചെറിയാന്‍ എംഎല്‍എയും അറിയിച്ചു. വ്യവസ്ഥകള്‍ക്ക് പുറത്തായതിനാലാണ് സഹായം വൈകിയത്. സ്വകാര്യ വ്യക്തി സ്ഥലം നല്‍കിയതായും സ്ഥലം എംഎല്‍എ സജി ചെറിയാന്‍ അറിയിച്ചു.

ദുരിത ബാധിതരായ എല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് നല്‍കുമെന്ന ധനമന്ത്രി തോമസ് ഐസക്കും അറിയിച്ചു.

Top