കേരളത്തിന്റെ പുനസൃഷ്ടിയില്‍ സര്‍ക്കാര്‍ നിലപാട് നിരുത്തരവാദപരമെന്ന് പിടി തോമസ്

കോഴിക്കോട്: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനസൃഷ്ടിയിൽ സർക്കാരിന്റെ നിലപാടുകൾ നിരുത്തരവാദപരമെന്ന് പിടി തോമസ് എംഎൽഎ.

പുന സൃഷ്ടിയിൽ ഇനിയും വ്യക്തമായ രൂപരേഖ തയ്യാറായിട്ടില്ലെന്നും ഈ അവസരത്തിലും ആർക്കും പകരം ചുമതല നൽകാതെ വിദേശത്ത് ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയുടെ നടപടി തികച്ചും നിരുത്തരവാദപരവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് നവകേരള സൃഷ്ടിക്ക് വിഘാതം സൃഷ്ടിക്കുമെന്നും പിടി തോമസ് വ്യക്തമാക്കി. 500ഓളം മരണങ്ങളും പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടായ പ്രളയത്തിൽ എന്തു കൊണ്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെന്ന് പിടി തോമസ് ചോദിച്ചു. സർക്കാർ അന്വേഷണം ഭയക്കുന്നുണ്ടെന്നും എംഎൽഎ ആരോപണം ഉന്നയിച്ചു.

Top