പ്രളയം; ബീഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട ബീഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബീഹാര്‍ സര്‍ക്കാരിനെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം ബീഹാര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാറുമായും ബന്ധപ്പെട്ടിരുന്നു. പ്രളയത്തില്‍പ്പെട്ട മലയാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബീഹാര്‍ ചീഫ് സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ മഴ കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നിരവധി മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top