കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു, മരണസംഖ്യ 41

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 41 ആയി.

മണ്ണിനടിയില്‍ നിന്ന് പതിനെട്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്താനുണ്ട്. സ്ഥലത്ത് ഇന്ന് തിരച്ചില്‍ നടത്തുന്നത് ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) ഉപയോഗിച്ചാണ്. ഇതിനായി ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തി.

മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളിലുമാണ് പരിശോധന നടത്തുന്നത്.

Top