പ്രളയം; താമസയോഗ്യമായ സ്ഥലങ്ങളെ കുറിച്ച് വ്യക്തതയില്ല, പുന:രധിവാസം വൈകുന്നു

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളില്‍ നിര്‍മ്മാണ നിരോധനം തുടരുന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇതു വരെയും സര്‍വ്വേ പൂര്‍ത്തിയാക്കിയില്ല. താമസയോഗ്യമായ സ്ഥലങ്ങളെ കുറിച്ച് ഇതു വരെയും വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പരിശോധന നടത്തേണ്ടത് 3500 ഓളം കേന്ദ്രങ്ങളിലാണ്. സര്‍വ്വേ ജീവനക്കാര്‍ പത്ത് പേര്‍ മാത്രമാണ് ഉള്ളത്. പകരം ഭൂമി കണ്ടെത്താത്തതിനാല്‍ മാറ്റിപാര്‍പ്പിക്കലും അനിശ്ചിതത്വത്തിലാണ്.

അതേസമയം, കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ലെവല്‍ മൂന്ന് ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

Top