കണ്ണപ്പന്‍കുണ്ട് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ട് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ മൂലമാണ് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് സൂചന.

കനത്ത തോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രത പാലിക്കാന്‍ പ്രദേശവാസികള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

പ്രളയകാലത്തും കണ്ണപ്പന്‍കുണ്ട് പുഴയില്‍ കനത്ത മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. പുഴയുടെ തീരപ്രദേശത്തെ നിരവധി വീടുകളും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നിരുന്നു.

Top