കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മേഖലയില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നേരത്തെ തൃശൂര്‍, ഇടുക്കി ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Top