തൃശൂരില്‍ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മുങ്ങി മരിച്ചു. . .

died

തൃശൂര്‍: തൃശൂരിലെ പുന്നയൂര്‍ക്കുളത്ത് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മുങ്ങി മരിച്ചു. കെഎസ്ഇബി വിയ്യൂര്‍ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജുവാണ് മുങ്ങി മരിച്ചത്. പുന്നയൂര്‍ക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകുമ്പോള്‍ തോണി മറിഞ്ഞായിരുന്നു അപകടമുണ്ടായത്.

തൃശൂരിലെ ജനങ്ങള്‍ വളരെയധികം ദുരിതത്തിലാണ്. ചാലക്കുടിയില്‍ 30 ക്യാമ്പുകളിലായി 2547 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 627 കുടുംബങ്ങളില്‍ നിന്നായാണ് 2547 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരകളിലും ഉള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top