ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ലഭ്യമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

വയനാട്: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉള്‍പ്പടെ ലഭ്യമാക്കുവാന്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ആളുകള്‍ മടികാണിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ സ്ഥിതി മാറി. യുവജനങ്ങളുടെ വലിയ കൂട്ടായ്മ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ സ്വാഗതാര്‍ഹമായ നടപടിയാണിത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top