ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ്.

നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ

1 വെള്ളം പൊങ്ങിയ പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം. വീടുകളില്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം.

2കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുമുക്തമാക്കണം.

3കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവയും അണുമുക്തമാക്കണം.

4വൃത്തിയാക്കുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് കഴിക്കണം.

5വെള്ളം കയറിയ വീടുകള്‍, അംഗന്‍വാടികള്‍, സ്‌കൂളുകള്‍, റേഷന്‍ കടകള്‍ തുടങ്ങി ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

6അടഞ്ഞുകിടക്കുന്ന മുറികള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാര യോഗ്യമാക്കണം.

7ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും ഇലക്ട്രീഷന്‍ പരിശോധിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക.

8കൈ, കാല്‍ കഴുകുന്നതിന് മറ്റും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കണം. ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍, ഗുളികകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉപദേശം സ്വീകരിക്കണം.

9ഭക്ഷണപാനീയങ്ങള്‍ അടച്ചു സൂക്ഷിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകു പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വീടിനു പുറത്തിറങ്ങുമ്‌ബോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം.

10പനിയോ മറ്റ് രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ചികിത്സക്ക് വിധേയമാക്കണം.

11വീടുകളും മറ്റും വൃത്തിയാക്കുമ്പോല്‍ ഇഴജന്തുക്കള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം.

Top