കനത്ത മഴ തുടരുന്നു. . . നാലുപേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി

drown-death

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയുടെ ഭാഗമായ ആവള മടക്കില്‍ നാലുപേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി. ഇവരില്‍ രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം, മലപ്പുറത്ത് കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വീണ്ടും ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കവളപ്പാറയില്‍ കാണതായത് 63 പേരെയാണെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി 81 ഇടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യാനാണ് സാധ്യതയുള്ളത്.

Top