സര്‍ഫാസി കുരുക്ക്; അകപ്പെട്ട് പ്രളയബാധിതരും, ഇടപെടാന്‍ പരിമിധി ഉണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയബാധിതരും സർഫാസി നിയമക്കുരുക്കിൽ അകപ്പെട്ടു. മൊറട്ടോറിയത്തിന്റെ ഗുണം എല്ലാവർക്കും ലഭിക്കില്ല. മൂന്നു മാസത്തിനു മേൽ കുടിശ്ശിക വരുത്തിയവർക്ക് ആനുകൂല്യങ്ങൾ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

സർക്കാരും കൈയ്യൊഴിഞ്ഞ നിലയിലാണ്. ഇടപെടാൻ പരിമിധി ഉണ്ടെന്നാണ് കൃഷിമന്ത്രി പറഞ്ഞത്.

നിയമക്കുരുക്കിൽ കഴിഞ്ഞ വർഷം ഭവനം നഷ്ടമായത് 1800ലധികം പേർക്കാണ്. പതിനാലായിരത്തോളം പേർ കുടിയിറക്ക് ഭീഷണിയിലാണ്. ഏറ്റവും കൂടുതൽ ഇരയായവർ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഉള്ളവരാണ്. പ്രളയബാധിതരോട് പോലും കരുണയില്ലാതെയാണ് സർക്കാർ പെരുമാറുന്നത്.

വായ്പ കിട്ടുമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പാവങ്ങളുടെ ഭൂമി പണയം വെച്ച് വലിയ തുക വായ്പയെടുത്താണ് തട്ടിപ്പു നടന്നിരിക്കുന്നത്.

ഇവര്‍ക്കു തുച്ഛമായ തുക നല്‍കുകയും വായ്പയില്‍ വലിയ പങ്കും ഭൂമാഫിയ കൈപ്പറ്റുകയുമാണ്. തുക തിരിച്ചടയ്ക്കാതെ വരുതോടെ വീടുകളും സ്ഥലങ്ങളും ജപ്തി ചെയ്യപ്പെടും. ഈ സ്ഥലങ്ങള്‍ വസ്തുക്കച്ചവടക്കാര്‍ തന്നെ വാങ്ങും. ബാങ്ക് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം തട്ടിപ്പില്‍ വഴിയാതാരമാകുന്നത് നിരവധി പാവപ്പെട്ട കുടുംബങ്ങളാണ്.

Top