പത്തനംതിട്ടയില്‍ പ്രളയബാധിതരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നുവെന്ന്

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിതരെ സർക്കാർ ഉദ്യോഗസ്ഥർ അവഗണിക്കുന്നുവെന്ന്.

ദുരിത മേഖലകളിലേയ്ക്ക് നൽകേണ്ട ഗൃഹോപകരണങ്ങൾ താലൂക്ക് സർവ്വെ റിക്കാർഡ്‌സ് റൂമിൽ കെട്ടിക്കിടക്കുകയാണ്. എന്നാൽ, വിതരണം പൂർത്തിയായതാണെന്ന വിചിത്രവാദമാണ് അധികൃതർ ഉന്നയിക്കുന്നത്. മറിച്ചുവിൽക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം ഉയരുന്നത്.

പത്തനംതിട്ടയിലെ താലൂക്ക് സർവ്വെ റിക്കാർഡ്‌സ് റൂമിലാണ് കസേരകളും ഗ്യാസ് അടുപ്പുകളും കെട്ടികിടക്കുന്നത്. പത്തനംതിട്ട നഗരത്തിലുള്ള കോഴഞ്ചേരി എൽ ആർ തഹസിൽദാരുടെ ഓഫീസിലെ റെക്കോർഡ് മുറിക്ക് പുറത്തായി നൂറിലധികം കസേരകളാണ് കെട്ടിക്കിടക്കുന്നത്.

Top