പ്രളയബാധിതര്‍ക്ക് സുരക്ഷിതമായ വീട് നല്‍കുമെന്ന് ഇ. ചന്ദ്രശേഖരന്‍

chandrasekharan

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട് നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

ഒപ്പം അവര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട്‌ ഉറപ്പാക്കുമെന്നും മാനദണ്ഡങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും പുതിയ
വീടുകളിലേയ്ക്ക് തിരികെ പോകുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം ഉടന്‍ നല്‍കുമെന്നും കൂടാതെ, അടിയന്തരമായി 10.000 രൂപ ധനസഹായമായി നല്‍കുമെന്നും കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രളയ ദുരന്തമല്ല ഡാം ദുരന്തമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഎഇ ധനസഹായ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ തയ്യാറാകണമെന്നും. പ്രളയക്കെടുതി നേരിടുന്നവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top