തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം; ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് സാധനങ്ങളെത്തിച്ച് ഡിവൈഎഫ്ഐ

ചേര്‍ത്തല: ക്യാമ്പില്‍ പണം പിരിച്ചുവെന്ന പേരില്‍ ക്രൂശിക്കപ്പെട്ട ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് 5 ടണ്‍ അവശ്യവസ്തുക്കളെത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് ക്യാമ്പിലേയ്ക്ക് വലിയ അളവില്‍ സാധനങ്ങളെത്തിച്ചത്.

ക്യാമ്പിനു വേണ്ടി പ്രവര്‍ത്തിച്ച ഓമനക്കുട്ടന്റെ ആത്മാര്‍ത്ഥത തിരിച്ചറിയുകയും റവന്യു-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സാധനങ്ങളുമായി ക്യാമ്പിലെത്തിയത്. ഓമനക്കുട്ടന്‍ കള്ളനോ കുറ്റവാളിയോ അല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ഇക്കാര്യത്തിലെ ഉദ്ദ്യേശ ശുദ്ധിയും സത്യസന്ധതയും മനസിലായ സാഹചര്യത്തില്‍ അദ്ദേഹത്തിനുണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നതായും ഡോ. വേണു പറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനെ സസ്പെന്റ് ചെയ്ത നടപടിയും സിപിഐഎം ഇന്നലെ പിന്‍വലിച്ചിരുന്നു.

Top