പ്രളയത്തില്‍ മുങ്ങി കാപ്പി വ്യവസായവും;കയറ്റുമതി മേഖലയെ ബാധിക്കുമെന്ന്

തിരുവനന്തപുരം : കേരളത്തിലും കര്‍ണ്ണാടകത്തിലുമായി പെയ്തിറങ്ങിയ മഹാപ്രളയത്തില്‍ ഭീഷണിയിലായത് കാപ്പി ഉല്‍പ്പാദക വ്യവസായം. ഇന്ത്യയിലെ മൊത്തം കാപ്പി ഉല്‍പ്പാദനത്തിന്റെ 90 ശതമാനത്തിലധികം പ്രധാനം ചെയ്യുന്ന മേഖലകളെയാണ് മഴ കവര്‍ന്നെടുത്തത്. ഏറ്റവും കൂടുതല്‍ കാപ്പി കൃഷി ചെയ്യുന്ന വയനാട്ടില്‍ കാപ്പി കര്‍ഷകര്‍ക്ക് വന്‍ നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്.

ലോകത്തെ ആറാമത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. എന്നാല്‍, വരും നാളുകളില്‍ ഈ പദവി അപകടത്തിലാവുമോയെന്ന പേടിയിലാണ് കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. പ്രളയം കയറ്റുമതി മേഖലയെ ബാധിച്ചാല്‍ രാജ്യത്തിന്റെ നികുതി വരവില്‍ വളരെ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം എങ്കിലും അനുകൂല ഘടകങ്ങള്‍ കൊണ്ട് നല്ല വിളവ് ലഭിക്കുമെന്നാണ് കാപ്പികര്‍ഷകര്‍ കരുതിയിരുന്നത്. എന്നാല്‍, പ്രളയം ബാധിച്ചതോടെ കാപ്പികര്‍ഷകരുടെ പ്രതീക്ഷകളും നഷ്ടപ്പെട്ടു. കർണാകയിലെ കുടകിലും, കേരളത്തിലെ വയനാട്ടിലുമാണ് കാപ്പി കൃഷി ഉണ്ടായിരുന്നത്.

Top