പ്രളയ സെസ് പിന്‍വലിക്കില്ല; കേന്ദ്രം വായ്പാ പരിധി ഉയര്‍ത്തണമെന്ന് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: പ്രളയ സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

പ്രളയസമാനമായ സാഹചര്യം സംസ്ഥാനത്തെ ധനസ്ഥിതി മോശമാക്കും.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കിഫ്ബിയില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ പദ്ധതികള്‍ക്ക് പ്രതീക്ഷിച്ച വേഗം ഇല്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വായ്പാ പരിധി ഉയര്‍ത്തണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Top