പ്രളയക്കെടുതി വിലയിരുത്തുവാന്‍ കേന്ദ്രസംഘം ഇന്ന് തൃശൂര്‍, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും

വയനാട്: പ്രളയക്കെടുതി വിലയിരുത്തുന്നതിന് എത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശൂര്‍, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു. ചാലക്കുടി, മാള, പൊയ്യ, കുഴൂര്‍, പുഴയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്ലാണ് സംഘം സന്ദര്‍ശിക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നത്.

പുത്തുമല, കുറിച്ചിയാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളിലും സംഘം സന്ദര്‍ശിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

Top